കൊഹിമ: ഒരു കാറോ അല്ലെങ്കിൽ മറ്റ് ചെറിയ വാഹനങ്ങളോ കുത്തനെയുള്ള ചരിവിലേക്ക് വീണാൽ ക്രെയിനുപയോഗിച്ചും മറ്റും എളുപ്പത്തിൽ ഉയർത്തിയെടുക്കാം. എന്നാൽ താഴേക്ക് പോകുന്നത് ഭാരമേറിയ ചരക്കുലോറിയാണെങ്കിലോ? അത് ഉയർത്തിയെടുക്കാൻ കുറച്ചധികം ബുദ്ധിമുട്ടുതന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
ഒത്തുപിടിച്ചാൽ മലയും പോരും എന്ന് പറയാറുണ്ട്. അത്തരത്തിൽ എല്ലാവരും ഒരേ മനസോടെ പരിശ്രമിച്ചാൽ എത്ര വലിയ കാര്യവും നടക്കും എന്ന് തെളിയിക്കുന്നൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നാഗാലാൻഡിൽ നിന്നുള്ളതാണ് വീഡിയോ. കുത്തനെയുള്ള ഒരു ചെരുവിലേക്ക് താണുപോയ ട്രക്ക് ഗ്രാമത്തിലെ മുഴുവൻ പേരും ചേർന്ന് മുകളിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ്. നൂറുകണക്കിന് പേർ ഒന്നിച്ചതോടെ ശ്രമം വിജയിക്കുകയും ചെയ്തു.
In a village in Nagaland (not yet identified) the entire community pulls up a truck which fell off the road with ropes & the spirit of unity!
More information awaited! As received on WhatsApp! pic.twitter.com/B0joxEPEKU— Mmhonlumo Kikon (@MmhonlumoKikon) January 10, 2021