ഗ്യാസ് കത്തിക്കുന്നതിന് മുന്നേ പാചകത്തിന് വേണ്ടതെല്ലാം റെഡിയാക്കി അടുത്ത് തന്നെ വച്ചിരിക്കണം. ഗ്യാസ് കത്തിച്ച ശേഷം അരിയാനും പാത്രം തിരഞ്ഞെടുക്കാനും ചേരുവകൾ തേടിയും പോകരുത്. അത് ഗ്യാസ് വെറുതെ കളയുന്നതിന് കാരണമാകും.
ഗ്യാസിന്റെ ബർണർ ഇടയ്‌ക്കിടെ വൃത്തിയാക്കണം. അഴുക്കോ പൊടിയോ പറ്റിയിരുന്നാൽ അത് ഗ്യാസ് ശരിക്കും കത്താരിക്കാൻ കാരണമാകും. അതുവഴി ഗ്യാസും ഒരുപാട് പാഴാകും.
പാചകം ചെയ്യാനായി എപ്പോഴും പരന്ന പാത്രങ്ങൾ തിരഞ്ഞെടുക്കുക. എല്ലായിടത്തും ഒരുപോലെ ചൂട് കിട്ടുന്നതിലൂടെ പാചകം വേഗത്തിലാവുകയും ചെയ്യും ഇന്ധനം ലാഭിക്കുകയും ചെയ്യാം.
പാചകത്തിനെപ്പോഴും ചെറിയ പ്രഷർ കുക്കറുകൾ ഉപയോഗിക്കുക. ഇവ ഇന്ധനം ലാഭിക്കുന്നതോടൊപ്പം തന്നെ വേഗത്തിൽ പാകം ചെയ്‌ത് കിട്ടുകയും ചെയ്യും.
ചെറിയ സിമ്മിൽ വേണം എപ്പോഴും പാചകം ചെയ്യാൻ. അത് രുചിയും കൂട്ടും ഗ്യാസിന്റെ ചെലവും കുറയ്ക്കും.