ഓ മൈ ഗോഡിൽ മലയാളിയെ ഏറെ പൊട്ടിച്ചിരിപ്പിച്ച എപ്പിസോഡാണ് സമ്മാനിച്ചിരിക്കുന്നത്. പ്രേക്ഷക അഭ്യർത്ഥന മാനിച്ചാണ് ഈ എപ്പിസോഡ് തയ്യാറാക്കിയത്. 200 വർഷങ്ങൾക്ക് മുൻപ് ദാരുണാന്ത്യം സംഭവിച്ച ഒരാളുടെ ബാധ ഒഴിപ്പിക്കാൻ നടത്തുന്ന ശ്രമമാണ് കഥ.

oh-my-god

പരികർമ്മിയായി എത്തുന്ന ആളിനാണ് പണി കിട്ടുന്നത്. പരികർമ്മിയ്ക്ക് മുന്നിൽ മരിച്ച ആൾ പ്രത്യക്ഷപ്പെടുന്നതും, അയാൾ പേടിച്ച് വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെടുന്നതുമാണ് എപ്പിസോഡിൽ അരങ്ങേറിയത്. പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡിൽ ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവർ മികവാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.