നടി അഹാന തന്റെ സിനിമാ വിശേഷങ്ങളും, കുടുംബവിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഹാന മാത്രമല്ല അച്ഛനും നടനുമായി കൃഷ്ണകുമാർ, അമ്മ, സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്.
അഹാന അടുത്തിടെയാണ് കൊവിഡ് നെഗറ്റീവ് ആയത്.ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം സഹോദരിമാരെല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്. കൂടുതൽ ശക്തമായി, മികച്ചതായി തങ്ങളുടെ കൂട്ടുകെട്ട് മാറിയിരിക്കുന്നു എന്ന ക്യാപ്ഷനോടെ സഹോദരിമാർക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തിൽ നടി കല്യാണി പ്രിയദർശനുമുണ്ട്. ഫോട്ടോ കണ്ടപ്പോൾ തോന്നിയ ഒരു ആഗ്രഹത്തെക്കുറിച്ചാണ് നടി കമന്റ് ചെയ്തിരിക്കുന്നത്. ചിത്രം കാണുമ്പോൾ തനിക്കും സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹിച്ചുപോകുന്നുവെന്നാണ് താരപുത്രിയുടെ കമന്റ്.