kaalinte-padam

മകൻ ഇസയുടെ വളർച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കിടാറുണ്ട് നടൻ കുഞ്ചാക്കോ ബോബൻ. ഇത്തവണ മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. മണ്ണിൽ ചവിട്ടിയ കുഞ്ഞിസയുടെ കാലിന്റെ ചിത്രമായിരുന്നു അത്. മകൻ മണ്ണിൽ ചവിട്ടി വളരട്ടെയെന്നും എപ്പോഴും എളിമയോടെ ഇരിക്കട്ടെയെന്നുമാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചത്. ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് ചാക്കോച്ചനും മകനും ആശംസകൾ അറിയിച്ചത്.