വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന പെൻഡുലം തൃശൂരിൽ പുരോഗമിക്കുന്നു. സുല്ല് എന്ന ചിത്രത്തിനുശേഷം വിജയ് ബാബുവും അനുമോളും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പെൻഡുലം. പൂർണമായും തൃശൂരിന്റെ പശ്ചാത്തലത്തിലാണ് പെൻഡുലം ഒരുങ്ങുന്നത്. പ്രകാശ് ബാരെ, സുനിൽ സുഖദ, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ലൈറ്റ് ഒാൺ സിനിമാസ് , ഗ്ളോബൽ ഗ്രൂപ്പ് ഒാഫ് കമ്പനീസ് എന്നിവയുടെ ബാനറിൽ ദനീഷ്, ബിജു അലക്സ്, ജീൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് അരുൺ ദാമോദരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.