somnath-bharathi

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

तानाशाही चरम पर!
योगीराज=अपराधी बचाओ, विरोध दबाओ!

पूर्व मंत्री व विधायक @attorneybharti पर रायबरेली में भाजपाईयों ने हमला कर दिया और सोमनाथ जी को ही पुलिस ने गिरफ़्तार कर लिया।

स्कूल, अस्पताल की बदहाली पर सवाल उठाने पर योगी सरकार ने AAP नेताओं को आतंकित करना शुरू कर दिया है। pic.twitter.com/junrPKjFXs

— AAP (@AamAadmiParty) January 11, 2021

സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മഷി ഒഴിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആം ആദ്‌മി നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.