thar

കഴിഞ്ഞ വർഷം ഒക്ടോബർ 2 നായിരുന്നു മഹീന്ദ്രയുടെ പുതുതലമുറ ഥാർ അവതരിപ്പിച്ചത്. പുറത്തിറങ്ങി ആദ്യ മാസത്തിൽ തന്നെ 20000 ബുക്കിംഗ് വാഹനത്തിന് ലഭിച്ചത് റെക്കോഡ് നേട്ടമായിരുന്നു. ഡിസംബറിൽ മാത്രം വാഹനത്തിന് 6500 ബുക്കിംഗുകൾ ഉണ്ടായെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. അതിൽ പകുതിയും ഓട്ടോമാറ്റിക് വകഭേദത്തിനാണെന്നും പറയുന്നു. ബുക്കിംഗ് ഉയർന്നതിനെ തുടർന്ന് ഥാറിന്റെ ഉത്പാദനം ഈ മാസം മുതൽ ഉയർത്താനാണ് മഹീന്ദ്രയുടെ തീരുമാനം.