വാഷിംഗ്ഡൺ: നിയുക്ത അമേരിക്കൻ കമല ഹാരിസിന്റെ മുഖചിത്രവുമായി പുറത്തിറങ്ങുന്ന വോഗിന്റെ പുതിയ ലക്കം വിവാദത്തിൽ. കറുത്തവംശജയായ കമലയുടെ ഫോട്ടോ വോഗിന്റെ കവർഫോട്ടോയിൽ എത്തിയിരിക്കുന്നത് വെളുപ്പിച്ചാണ്. ഫെബ്രുവരിയിൽ വോഗ് പുറത്തിറക്കാൻ പോകുന്ന ലക്കത്തിന്റെ കവർഫോട്ടോ വോഗ് തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ ട്വീറ്റർ ഉപഭോക്താക്കൾ വോഗ് മാഗസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരിസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ ക്യാമറയിൽ എടുത്താൽ ഇതിലും മികച്ച ചിത്രം കിട്ടുമെന്നും വിമർശകർ പറയുന്നു.
ഇതേസമയം, കമലഹാരിസന്റെ ടീമംഗങ്ങളും ഫോട്ടോകളിൽ തൃപ്തരല്ലെന്നാണ് വിവരം. ഇവർ തിരഞ്ഞെടുത്ത ഫോട്ടോ അല്ല മാഗസിൻ ഉപയോഗിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.