ice-cream

മാം​സ​ത്തി​ന്റെ​ ​ഫ്ളേ​വ​റു​ള്ള​ ​ഐ​സ് ​ക്രീ​മി​നെ​പ്പ​​​റ്റി​ ​കേ​ട്ടി​ട്ടു​ണ്ടോ​?​ ​റ​ഷ്യ​യി​ലെ​ ​മി​ൻ​സ്‌​ക്ക് ​ഇ​ൻ​സ്​​റ്റി​​​റ്റ്യൂ​ട്ട് ​ഫോ​ർ​ ​മീ​​​റ്റ് ​ആ​ൻ​ഡ് ​ഡെ​യ​റി​ ​ആ​ണ് ​ഇ​റ​ച്ചി​യു​ടെ​ ​ഫ്‌​ളേ​വ​റു​ള്ള​ ​ഐ​സ് ​ക്രീ​മി​ന് ​പി​ന്നി​ൽ.​ ​യ​ഥാ​ർ​ത്ഥ​ ​ഇ​റ​ച്ചി​യും​ ​ഐ​സ്ക്രീ​മും​ ​ചേ​ർ​ത്ത് ​ത​ന്നെ​യാ​ണ് ​'​ഐ​സ് ​മീ​​​റ്റ്'​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ബെ​ലാ​ഗ്രോ​ 2020​ ​എ​ക്സി​ബി​ഷ​നി​ലാ​ണ് ​മി​ൻ​സ്‌​ക്ക് ​ഇ​ൻ​സ്​​റ്റി​​​റ്റ്യൂ​ട്ട് ​ഐ​സ് ​മീ​​​റ്റ് ​ആ​ദ്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച​ത്.

എ​ങ്ങ​നെ​യാ​ണ് ​ഐ​സ് ​മീ​​​റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​ത് ​എ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​വീ​ഡി​യോ​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​യൂ​ട്യൂ​ബി​ലൂ​ടെ​ ​ക​ണ്ട​ത്.​ ​ഒ​ന്ന​ര​ ​മി​നി​​​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​വീ​ഡി​യോ​യി​ൽ​ ​പാ​ലു​ൾ​പ്പെ​ടെ​യു​ള്ള​ ​ഡ​യ​റി​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​ഇ​റ​ച്ചി​യും​ ​ഐ​സ്ക്രീം​ ​ത​യ്യാ​റാ​ക്കു​ന്ന​ ​യ​ന്ത്റ​ത്തി​ലേ​ക്ക് ​ക​യ​​​റ്റു​ന്ന​തും​ ​താ​ഴെ​യു​ള്ള​ ​പൈ​പ്പി​ലൂ​ടെ​ ​അ​ല്പം​ ​ക​ട്ടി​യോ​ടെ​ ​ഐ​സ് ​മീ​​​റ്റ് ​പു​റ​ത്ത് ​വ​രു​ന്ന​തും​ ​കാ​ണാം.​ ​

ഇ​റ​ച്ചി​ ​ഉ​ത്പ​ന്ന​ ​വി​ഭാ​ഗ​ത്തി​ലെ​ ​മു​തി​ർ​ന്ന​ ​ഗ​വേ​ഷ​ക​യാ​യ​ ​ഐ​റി​ന​ ​ക​ൽ​ടോ​വി​ച്ചി​ന്റെ​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​ഐ​സ് ​മീ​​​റ്റ് ​ഉ​ന്മേ​ഷ​ക​ര​വും​ ​ആ​രോ​ഗ്യ​ക​ര​വു​മാ​യ​ ​ഉ​ത്പ​ന്ന​മാ​ണ്.​ ​ഒ​രു​ ​ല​ഘു​ഭ​ക്ഷ​ണം​ ​എ​ന്ന​ ​നി​ല​യ്ക്ക് ​അ​നു​യോ​ജ്യ​മാ​ണ് ​ഐ​സ് ​മീ​​​റ്റ്.​ ​മാ​ത്ര​വു​മ​ല്ല​ ​ഐ​സ് ​മീ​​​റ്റി​ൽ​ ​പ്രോ​ട്ടീ​നും​ ​കൊ​ഴു​പ്പും​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​പ​ഞ്ച​സാ​ര​ ​ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ട് ​ഐ​സ് ​മീ​​​റ്റ് ​പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്കും​ ​ഉ​പ​യോ​ഗി​ക്കാം.​ ​എ​ന്നാ​ൽ,​​​ ​ഐ​സ് ​മീ​​​റ്റി​ന് ​ഇ​ന്റ​ർ​നെ​​​റ്റ് ​ലോ​ക​ത്ത് ​വ​ലി​യ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​ ​പ​റ്റാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​ഐ​സ്‌​ക്രീം​ ​ഫ്ളേ​വ​ർ​ ​എ​ന്തി​ന് ​ത​യ്യാ​റാ​ക്കി​ ​എ​ന്നാ​ണ് ​പ​ല​രും​ ​പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത്.