പ്രീമിയം ഹാച്ച്ബാക്കായ ആൽട്രോസിന്റെ ടർബോ പെട്രോൾ വിപണിയിലെത്തി. ആൽട്രോസ് ഐ ടർബോ എന്ന പേരിലാണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'നെക്സനി'ൽ നിന്നു കടമെടുത്ത 1.2 ലീറ്റർ, ടർബോ ചാർജ്ഡ്, ഇൻലൈൻ മൂന്നു സിലിണ്ടർ, പെട്രോൾ എൻജിനാണ് ആൽട്രോസ് ഐ ടർബോയ്ക്ക് കരുത്തേകുന്നത്. 110 പി എസ് വരെ കരുത്തും 150 എൻ എമ്മോളം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക. സിറ്റി, സ്‌പോർട് ഡ്രൈവിങ് മോഡുകളോടെയാണ് വാഹനത്തിന്റെ വരവ്. കഴിഞ്ഞവർഷമാദ്യമാണ് ആൽട്രോസ് ഇന്ത്യയിലെത്തിയത്.