depromotion

ലക്നൗ: സ്ഥാനക്കയറ്റം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാല് അഡിഷണൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരെ ഉത്തർപ്രദേശ് സർക്കാർ പഴയ പദവിയിലേക്ക് തരംതാഴ്ത്തി.

ബറേലി, ഫിറോസാബാദ്, മഥുര, ഭാദോഹി എന്നിവിടങ്ങളിലെ ഓഫിസർമാരെയാണ് തരം താഴ്ത്തിയത്. യു.പി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണിത്. പ്യൂൺ, വാച്ച്മാൻ, സിനിമാ ഓപ്പറേറ്റർ -കം- കമ്യൂണിക്കേഷൻ അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം ലഭിച്ചുവെന്നാണ് സർക്കാർ കണ്ടെത്തൽ.

ബറേലിയിലെ അഡിഷണൽ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ പ്യൂൺ തസ്തികയിലേക്ക് തരം താഴ്ത്തി. ഫിറോസാബാദ് അഡിഷണൽ ഇൻഫർമേഷൻ ഓഫിസറെ വാച്ച്മാൻ തസ്തികയിലേക്കും മഥുര ഭാദോഹി ഇൻഫർമേഷൻ ഓഫീസർമാരെ സിനിമാ ഓപ്പറേറ്റർ തസ്തികയിലേക്കും തിരികെ നിയമിച്ചു.