രാജ്യത്ത് 2.50കോടി ആക്ടീവ ഉടമസ്ഥരുണ്ടെന്ന് ഹോണ്ടമോട്ടേഴ്സ് വ്യക്തമാക്കി. 2001ലായിരുന്നു ഇന്ത്യയിൽ ആക്ടീവ ആദ്യമായി അവതരിപ്പിച്ചത്. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് വാഹനം റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2009ൽ കോംബി ബ്രേക്ക് സംവിധാനം ഘടിപ്പിക്കുകയും 2013ൽ സ്കൂട്ടറിലെ എഞ്ചിന് ഹോണ്ട ഇകോ ടെക്നോളജി സമ്മാനിക്കുകയും ചെയ്തു. '2020 ആക്ടീവ 6 ജി'യിൽ എൻഹാൻസ്ഡ് സ്മാർട് പവർ(ഇ എസ് പി) അടക്കം ഹോണ്ടയ്ക്കു പകർപ്പവകാശമുള്ള 26 പുത്തൻ ആപ്ലിക്കേഷനുകളാണ് നൽകിയിരിക്കുന്നത്.