anushka-kohli

ഇന്ത്യൻ ക്യാപ്‌ടൻ വിരാട് കോഹ്‌ലിക്കും നടി അനുഷ്‌‌ക ശർമ്മയ‌്ക്കും പെൺകുഞ്ഞ് പിറന്നു. അച്ഛനായതിന്റെ സന്തോഷം ട്വിറ്ററിലൂടെ വിരാട് തന്നെയാണ് പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, സ്നേഹത്തിനും പ്രാർത്ഥനയ‌്ക്കും എല്ലാവർക്കും നന്ദി പറയുന്നുവെന്നും വിരാട് ട്വിറ്ററിൽ കുറിച്ചു.

♥️ pic.twitter.com/js3SkZJTsH

— Virat Kohli (@imVkohli) January 11, 2021

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, വരുൺ ധവാൻ, സാനിയ മിർസ, കിയാര അദ്വാനി, പരിണിതി ചോപ്ര, തപ്‌സി പന്നു തുടങ്ങി സിനിമാകായിക മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇരുവർക്കും ആശംസയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.