honeytrap

ജയ്പൂർ: സ്ത്രീകളുടെ നഗ്നചിത്രങ്ങളും ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾക്കും പകരമായി നിർണായ സൈനിക വിവരങ്ങൾ കൈമാറിയതായി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ രാജസ്ഥാൻ സ്വദേശി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ചാരക്കുറ്റം ചുമത്തി ജയ്‌സാൽമിർ സ്വദേശിയായ സത്യനാരായണൻ പാലിവാളിനെ കഴിഞ്ഞ ആഴ്ചയാണ് സ്‌പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അതിർത്തിയിലെ സൈനിക നീക്കങ്ങളെക്കുറിച്ചും പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിനേക്കുറിച്ചും വിവരങ്ങൾ നൽകുന്നതിന് പകരമായി ഐ.എസ്.ഐയെ പ്രതിനിധീകരിച്ച് തന്നോട് സംസാരിച്ച സ്ത്രീകൾ നഗ്നചിത്രങ്ങൾ പങ്കുവയ്ക്കുമായിരുന്നെന്ന് പാലിവാൾ പറഞ്ഞു. ചിത്രങ്ങൾക്കും മറ്റുമായി സൈന്യത്തെ സംബന്ധിച്ച കൂടതൽ വിവരങ്ങൾ പങ്കുവച്ചെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ഫേക്ക് എഫ്.ബി അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളോട് ബന്ധപ്പെട്ടിരുന്നതും നിർണായ വിവരങ്ങൾ കൈമാറിയിരുന്നതും.

പാലിവാളിന് വളരെക്കാലമായി ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നും അയാളെ പാക് രഹസ്യാന്വേഷണ ഏജൻസി ഹണിട്രാപ്പിൽ കുടുക്കിയതാണെന്നും ഇയാളുടെ ഫോണിൽ നിന്ന് സൈനിക വിവരങ്ങൾ കണ്ടെടുത്തുവെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.