virat-kohli-and-anushka-s

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ കൊഹ്‌ലിയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിന് ശേഷം പ്രസവസമയത്ത് ഭാര്യയ്ക്ക് ഒപ്പമുണ്ടാകാനായി കൊഹ്‌ലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു.

- വിരാട് ഇന്നലെ ട്വിറ്ററിൽ കുറിച്ചത്