somnath-bharti

ലക്നൗ: ആം ആദ്മി എംഎൽ.എ സോംനാഥ് ഭാരതി ഉത്തർപ്രദേശിൽ അറസ്റ്റിൽ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയിൽ സംസാരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിന് തൊട്ടുമുൻപ് റായ് ബറേലിയിൽ വച്ച് ഒരു യുവാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്നാണ് ആം ആദ്മിയുടെ ആരോപണം. സോംനാഥ് ഭാരതിയുടെ അറസ്റ്റിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതിഷേധിച്ചു.

അതേസമയം,​ ഭാരതിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. അദ്ദേഹത്തെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയില്‍ വിട്ടു.