india-australia-cricket

സിഡ്നി: കാണികളുടെ വംശീയ അധിക്ഷേപം മുതൽ എതിർതാരങ്ങളുടെ അന്തസുകെട്ട പെരുമാറ്റം വരെയുണ്ടായിട്ടും ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 131 ഒാവറുകൾ പിടിച്ചുനിന്ന് ഇന്ത്യ ഐതിഹാസിക സമനില സ്വന്തമാക്കി. 407 റൺസിന്റെ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 334/5 എന്ന സ്കോറിൽ വരെ പൊരുതിയെത്തിയാണ് മത്സരം സമനിലയിലാക്കിയത്.

ഇന്നലെ രാവിലെ ഋഷഭ് പന്ത് 97 റൺസടിച്ചപ്പോൾ വിജയ പ്രതീക്ഷയുണത്തിയിരുന്നു. എന്നാൽ പന്ത് പുറത്തായ ശേഷം പ്രതിരോധത്തിന്റെ വന്മതിലുയർത്തിയ ചെതേശ്വർ പുജാരയും (71), ഹനുമ വിഹാരിയും (161പന്തുകളിൽ പുറത്താകാതെ 23), അശ്വിനും (128 പന്തുകളിൽ പുറത്താകാതെ 39) ചേർന്നാണ് ഇന്ത്യയ്ക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്.