വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പ്രതിനായകനായി എത്തുന്നു. മലയാളതാരം റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നു. ഏഴ് വ്യത്യസ്ത ലുക്കിൽ വിക്രം എത്തുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ഇർഫാൻ പത്താന്റെ അരങ്ങേറ്റ സിനിമയാണ് കോബ്ര. കെ.ജി.എഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടി നായകയായി എത്തുന്നു. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. വിക്രമിന്റെ അതിഗംഭീര പ്രകടനവുമായി ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.