india-china

ന്യൂഡൽഹി: അതിർത്തി കടന്ന് കിഴക്കൻ ലഡാക്കിലെത്തിയ ചൈനീസ് സൈനികനെ തിരിച്ചയച്ചു. ഇന്നലെ രാവിലെ പത്തോടെ ചുഷുൽ -മോൾഡോ അതിർത്തിയിൽ വച്ചാണ് സൈനികനെ ചൈനയ്ക്ക് കൈമാറിയത്. വഴി തെറ്റി എത്തിയാണെന്നതിന് സ്ഥിരീകരണം ലഭിച്ചതോടെയാണ് സൈനികനെ മടക്കി അയക്കാൻ തീരുമാനിച്ചത്. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

കിഴക്കൻ ലഡാഖിലെ ചുഷുൽ സെക്‌ടറിലെ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്ന് ശനിയാഴ്‌ച പുലർച്ചെയോടെയാണ് ചൈനീസ് സൈനികൻ പിടിയിലായത്. അതിർത്തി പ്രശ്നം മൂലം ഇന്ത്യ - ചൈന ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് സൈനികൾ അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയത്.