സിഡ്നി : ഇന്ത്യൻ താരം ചേതേശ്വർ പൂജാര ടെസ്റ്റ് കരിയറിൽ 6000 റൺസ് തികച്ചു. ഈ നാഴികക്കല്ല് പിന്നിടുന്ന 11-ാമത്തെ ഇന്ത്യൻ താരമാണ് . 134-ാം ഇന്നിംഗ്സിലാണ് പൂജാര ഈ നേട്ടത്തിലെത്തിയത്.
സച്ചിന്‍ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗാവസ്‌ക്കർ, വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിരാട് കൊഹ‌്ലി, വീരേന്ദർ സെവാഗ്, ദിലീപ് വെഗ്സാർക്കർ, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങൾ.
ഏറ്റവും കുറവ് ഇന്നിംഗ്സുകളിൽ നിന്ന് 6000 റൺസ് ക്ലബ്ബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും പൂജാര സ്വന്തമാക്കി.
ഗാവസ്‌ക്കർ (117), വിരാട് (119), സച്ചിൻ (120), വീ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് പൂജാരയേക്കാൾ കുറഞ്ഞ ഇന്നിംഗ്സുകളിൽ 6000 കടന്നത്.