കൊച്ചി: ആഭരണപ്രിയർക്ക് ആശ്വാസവുമായി പുതുവർഷത്തിൽ സ്വർണവില വൻതോതിൽ കുറയുന്നു. ഇന്നലെ 320 രൂപ താഴ്‌ന്ന് പവൻവില 36,720 രൂപയിലെത്തി. 40 രൂപ കുറഞ്ഞ് 4,590 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ആഗസ്‌റ്റിൽ പവൻ വില 42,000 രൂപയിലും ഗ്രാം വില 5,250 രൂപയിലും എത്തിയിരുന്നു. ഈമാസം അഞ്ചിന് പവൻവില 38,400 രൂപയും ഗ്രാം വില 4,800 രൂപയും ആയിരുന്നു. അന്നുമുതൽ ഇതുവരെ പവന് 1,680 രൂപ കുറഞ്ഞു. ഗ്രാമിന് കുറഞ്ഞത് 210 രൂപ.
കഴിഞ്ഞയാഴ്‌ച ഔൺസിന് 1,917 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നലെയുള്ളത് 1,836 ഡോളറിലാണ്. ഇതിനുപുറമേ, ഓഹരി വിപണികളുടെ മുന്നേറ്റവുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.