cristiano

ഗോളടിയിൽ ജോസഫ് ബീക്കന്റെ റെക്കാഡിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവന്റസ് 3-1ന് സസൗളോയെ തോൽപ്പിച്ചു

ടൂറിൻ : പ്രൊഫഷണൽ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന ആസ്ട്രിയൻ-ചെക്ക് സ്ട്രൈക്കർ ജോസഫ് ബീക്കന്റെ റെക്കാഡിന് ഒപ്പമെത്തി ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സസൗളോയ്ക്ക് എതിരായ സെരി എ മത്സരത്തിൽ യുവന്റസ് 3-1ന് ജയിച്ചപ്പോൾ അവസാനഗോളടിച്ചാണ് ക്രിസ്റ്റ്യനോ 759 ഗോളുകൾ എന്ന ബീക്കന്റെ റെക്കാഡിനാെപ്പമെത്തിയത്. കഴിഞ്ഞ വാരം ക്രിസ്റ്റ്യാനോ ഗോൾ വേട്ടയിൽ പെലെയെ മറിക‌ടന്നിരുന്നു.

സസൗളോയ്ക്കെതിരായ ഗോളോടെ കഴിഞ്ഞ 15 സീസണുകളിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കുറഞ്ഞത് 15 ഗോളുകളെങ്കിലും നേടുന്ന കളിക്കാരൻ എന്ന റെക്കാഡിനും ക്രിസ്റ്റ്യാനോ അർഹനായി.