കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. അൽ നഈം സ്ക്രാപ് യാർഡിന് സമീപം തൊഴിലാളികൾക്ക് താമസിക്കാൻ ഒരുക്കിയ താത്കാലിക സംവിധാനത്തിൽ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അൽ ശഖായ, ജഹ്റ എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന യൂണിറ്റുകൾ എത്തി തീയണച്ചു. താമസസ്ഥലം പൂർണമായി കത്തിനശിച്ചു. ആർക്കും അപകടമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു..