മുംബയ് : ഒത്തുകളി വിവാദത്തിൽപ്പെട്ട് ഏഴുകൊല്ലം വിലക്കിലായിരുന്ന മലയാളി ക്രിക്കറ്റർ എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തി. മുംബയ്യിൽ ഇന്നലെ പുതുച്ചേരിക്കെതിരായ സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിനായി കളിക്കാനിറങ്ങിയ ശ്രീ നാലോവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.തന്റെ പഴയ വീര്യം പൊയ്പ്പോയിട്ടില്ലെന്ന് തെളിയിക്കുന്ന രീതിയിൽ ഫാബിദ് അഹമ്മദിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു 37കാരനായ ശ്രീശാന്ത്.