ശ്രീനഗർ: ജമ്മുകാശ്മീരിലെ പി.ഡി.പി യുവജന വിഭാഗം അദ്ധ്യക്ഷനും കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അനുയായിയുമായ വഹീദ് പരായെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ, വിഘടനവാദ- ഭീകരവാദ ബന്ധമാരോപിച്ചാണിത്. ഭീകരവാദ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പരിധിയിലാണ് വഹീദിനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിന് ശേഷം വഹീദിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് 18 വരെ ഇദ്ദേഹത്തെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. കൂടുതൽ, ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ ശ്രീനഗറിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഭീകരവാദ ബന്ധമാരോപിച്ച് 2020 നവംബർ 25 ന് ഇദ്ദേഹത്തെ എൻ.ഐ.എ അറസ്റ്റ് ചെയ്തതാണ്.