sreesanth

മുംബയ് : ഏഴുകൊല്ലം കളിക്കളത്തിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടിട്ടും തന്റെ വീര്യം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഇന്നലെ പുതുച്ചേരിക്ക് എതിരെ ശ്രീശാന്തിന്റെ ബൗളിംഗ്. ആദ്യ ഓവറിൽ ഒൻപത് റൺസ് വഴങ്ങിയ ശ്രീ രണ്ടാം ഓവറിലെ രണ്ടാം പന്തിൽത്തന്നെ വിക്കറ്റിന് ഉടമയായി. 10 റൺസെടുത്തിരുന്ന ഫാബിദ് അഹമ്മദിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു ശ്രീ.മത്സരത്തിലെ കേരളത്തിന്റെ രണ്ടാം വിക്കറ്റായിരുന്നു ഇത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പോണ്ടിച്ചേരി നിശ്ചിത 20 ഓവറിൽആറുവിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.ജലജ് സക്സേന മൂന്ന് വിക്കറ്റും ആസിഫ് ഒരു വിക്കറ്റും നേടി.മറുപടിക്കിറങ്ങിയ കേരളം നാലുവിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.

2011 ലോകകപ്പ് ഫൈനലിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. അന്ന് മത്സരം നടന്ന വാങ്കഡെ സ്റ്റേഡിയമാണ് ഇന്നലെ തിരിച്ചുവരവിനും വേദിയായി മാറിയത്. വിലക്കിന് മുമ്പ് അവസാനമായി ഫസ്റ്റ്ക്ളാസ് മത്സരം കളിച്ചതും വാങ്കഡെയിലാണ്.