സ്വീഡൻ: ജയിലെന്ന് കേട്ടാൽ ആദ്യം മനസിൽ എത്തുന്നത് വൃത്തിഹീനമായ അന്തരീക്ഷവും ഇരുമ്പഴിയുമാണെങ്കിൽ തെറ്റി .വ്യത്യസ്തവും ആഡംബരപൂർണവുമായ ജയിലാണ് സ്വീഡനിൽ കുറ്റവാളികൾക്കായി ഒരുക്കിയിരിക്കുന്നത്..
ഒരു ആഡംബര ഫ്ലാറ്റിനെയോ ഹോട്ടൽ മുറിയെയോ ഓർമ്മിപ്പിക്കുന്നതാണ് സ്വീഡനിലെ നോർഡിക് ജയിൽ സെല്ലുകൾ..
'സാൻഫ്രാൻസിസ്കോയിലെ 3,000 ഡോളർ റെന്റ് നൽകേണ്ടി വരുന്ന അപ്പാർട്ട്മെന്റിനു തുല്യം' എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കോമൺ ഏരിയ, ടെലിവിഷൻ, ടേബിൾ, ലൈബ്രറി, സോഫ എന്നു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. തടവുകാരെ കുടുസുമുറിയിൽ ബന്ധിച്ച് സാമൂഹിക വിരുദ്ധരാക്കാതെ വളരെ നല്ല സൗകര്യങ്ങൾ നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ അധികൃതർ നൽകുന്നതെന്നാണ് കരുതുന്നത്. കുടുസുമുറികളും ഇരുണ്ട വെളിച്ചത്തിലെ താമസവും കഠിനമായ ജോലികളുമെല്ലാം തടവുകാരുടെ മാനസികനിലയെ സാരമായി ബാധിക്കുന്നുണ്ട്. ഇതുമാറ്റാനാണ് ഇത്തരം തുറന്ന ജയിലുകൾ. ഈ ജയിലുകളിൽ തടവുകാർക്കായി ലൈബ്രറി, ടി..വി സുഖമായി കിടക്കാൻ സോഫ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്..