വാട്സാപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതോടെ സിഗ്നൽ എന്ന മെസഞ്ചർ ആപ്പിലേക്ക് തിരിയുകയാണ് നിരവധിപേർ.. സിഗ്‌നൽ എന്ന മസ്കിന്റെ ഒറ്റ ട്വീറ്റിൽ സിഗ്നൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തവരും ഏറെ. സ്വകാര്യ ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിളുമായി പങ്കുവെക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് വാട്സാപ്പിന് തിരിച്ചടി നേരിട്ടുതുടങ്ങിയത്..
എന്നാൽ തങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ നഷ്ടമാകുമെന്ന് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സിഗ്നൽ വ്യക്തമാക്കുന്നു.. സിഗ്നലിലും വാട്‌സാപ്പ് പോലെ ഗ്രൂപ്പുകൾ ഉണ്ടാക്കാം.. വാട്സാപ്പിലെ ഗ്രൂപ്പുകൾ സിഗ്നലിലേക്ക് മാറ്റാനും കഴിയും. ഇതിനായി സിഗ്നലിൽ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. വാട്‌സാപ്പിലുളളതുപോലെ സ്‌ക്രീനിന്റെ വലത്തേയറ്റത്ത് മുകളിലായി ന്യൂ ഗ്രൂപ്പ് എന്ന ഓപ്ഷനുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കിയാൽ അതിൽ വാട്‌സാപ്പിലെ ഏത് ഗ്രൂപ്പിനെ സിഗ്നലിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവോ ആ ഗ്രൂപ്പിലെ ഒരു വ്യക്തിയെ എങ്കിലും ചേർക്കണം. ആവശ്യമെങ്കിൽ പേരും ഗ്രൂപ്പ് ഐക്കണും നൽകാം.
രണ്ടാമതായി ഗ്രൂപ്പ് സെറ്റിംഗ്‌സിലുള്ള ഇൻവൈറ്റ് ലിങ്കെടുത്ത് വാട്‌സാപ്പിൽ നിന്ന് മാറ്റാനുദ്ദേശിക്കുന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുക. ലിങ്ക് വഴി വാട്‌സാപ്പിലുള്ള, സിഗ്നൽ ഇൻസ്റ്റോൾ ചെയ്ത എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും സിഗ്നലിൽ തങ്ങളുടെ ചാറ്റുകൾ തുടരാം.