ന്യൂഡൽഹി : പാകിസ്ഥാന്റെ ഐ,എസ്.ഐയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ രാജസ്ഥാൻ സ്വദേശി ചോർത്തിയത് സൈന്യത്തെ സംബന്ധിച്ച വിവരങ്ങൾ.. ജയ്സാൽമീറിലെ ലാത്തി സ്വദേശിയായ നാൽപത്തിരണ്ടുകാരൻ സത്യനാരായൺ പലിവാൾ ആണ് പിടിയിലായത്. നഗ്നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ നൽകിയ മൊഴി.
ഐ.എസ്.ഐയ്ക്ക് വേണ്ടി സംസാരിച്ച സ്ത്രീകളുടെ നഗ്നചിത്രങ്ങളും സെക്സ് ചാറ്റുമാണ് തന്നെ ചാരവൃത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.. പൊഖ്രാൻ മേഖലയിൽ സേനയുടെ വിന്യാസവും നീക്കവും സംബന്ധിച്ച വിവരങ്ങളും നൽകിയതായാണ് മൊഴിയിൽ പറയുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൌണ്ടുകളിലൂടെയാണ് ഇയാൾ ചാരസുന്ദരിമാരുമായി ബന്ധപ്പെട്ടിരുന്നത്.
ദീർഘനേരം ഇത്തരം സംഭാഷണങ്ങളിൽ ഇയാൾ ഏർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. കരസേനയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇയാളുടെ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് കുറച്ച് കാലമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ജയ്സാൽമീറിൽ വച്ചാണ് ഇയാൾ പിടിയിലായത്.