shripad-naik

ബംഗളൂരു: ആയുഷ് മന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഉത്തര കർണാടകയിൽ വച്ചാണ് സംഭവം. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ബി.ജെ.പി പ്രവർത്തകനും മരിച്ചു. ആശുപത്രിയിൽ വച്ചാണ് നായികിന്റെ ഭാര്യ വിജയ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീപദ് നായിക്കിനെ ചികിത്സയ്ക്കായി ഗോവയിലേക്ക് മാറ്റി.