ബെംഗലുരു : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. അപകടത്തിൽ ഭാര്യ വിജയ ശ്രീപദ് നായിക്ക് സംഭവസ്ഥലത്ത് വച്ച് മരിച്ചു.. ഒരു പേഴ്‌സണൽ സ്റ്റാഫും മരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരപരിക്കേറ്റ ശ്രീപദ് നായിക്കിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.
ഉത്തരകന്നഡയിലെ അങ്കോളയിൽ വച്ചാണ് അപകടം സംഭവിച്ചത്. കർണാടകത്തിലെ അങ്കോള ഗ്രാമത്തിന് സമീപത്തുവച്ചായിരുന്നു അപകടം. യെല്ലാപുരത്തുനിന്നും ഗോകർണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Shocked to hear Hon Union Minister @shripadynaik has met with an accident near Ankola and his wife who was travelling with him has tragically died. My deepest condolences to their family and friends. Praying for speedy recovery of Shripadji and hope he will be out of danger soon pic.twitter.com/oQaYwPXfQz
— R V Deshpande (@RV_Deshpande) January 11, 2021