വാഷിംഗ്‌ടൺ : കാപ്പിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ യു.എസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. സ്ഥാനം ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ട്രംപിനെതിരെയുള്ള നീക്കം.ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ ബൈഡന്റെ സ്ഥാനാരാഹോണ ചടങ്ങിൽ വൈസ് പ്രസിഡന്റ്മൈക്ക് പെൻസ് പങ്കെടുക്കുമെന്ന് തീ അറിയിച്ചിട്ടുണ്ട്. ഇതിനെ ബൈഡൻ സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു.