വാഷിംഗ്ഡൺ: കാപ്പിറ്റോൾ കലാപത്തെ ജർമനിയിൽ നാസികൾ നടത്തിയ ആക്രമണത്തോടാണ് താരതമ്യപ്പെടുത്തി ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാസ്നെഗർ.
‘തകർന്ന ചില്ലുകളുടെ രാത്രി’ എന്നായിരുന്നു വിശേഷണം. 1938ൽ നാസികൾ, ജൂതൻമാരുടെ ഉടമസ്ഥതയിലുള്ള കടകളുടെ ജനൽ ചില്ലുകൾ തകർത്തു. ഒരു ബുധനാഴ്ച രാത്രിയാണ് അക്രമം അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ച യുഎസും പൊട്ടിയ ചില്ലുകളുടേതായിരുന്നു. യു.എസ് കാപ്പിറ്റോളിന്റെ ചില്ലുകളാണ് തകർക്കപ്പെട്ടത്. പരാജയപ്പെട്ട നേതാവാണ് ട്രംപെന്നും ട്രംപിന്റെ പ്രസിഡന്റ് കാലം അവസാനിച്ചതായും പഴയൊരു ട്വീറ്റ് പോലെ ട്രംപ് അപ്രസക്തനാകുമെന്നും താരം പറഞ്ഞു. രാജ്യത്തിന്റെ ഐക്യം നിലനിറുത്താൻ ആഹ്വാനം ചെയ്തതിനൊപ്പം പുതിയ പ്രസിഡന്റായ ജോ ബൈഡന് എല്ലാ പിന്തുണയും നൽകുമെന്നും അർണോൾഡ് ഷ്വാസ്നെഗർ അറിയിച്ചു.