നമുക്ക് ശരീരത്തിൽ ചെറുതും വലുതുമായ മുറിവുകൾ ഉണ്ടാവാറുണ്ട്. മരുന്നിനും ശരിയായ പരിചരണത്തിനോടൊപ്പം തന്നെ ഭക്ഷണരീതികളിൽ കൂടി ശ്രദ്ധിച്ചാൽ മുറിവ് ഉണങ്ങി പെട്ടെന്ന് സുഖം പ്രാപിക്കാം. ഇതിൽ ഏറ്റവും പ്രധാനം പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. ഇവ കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക. ബീൻസ്, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ മുറിവ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും. വിറ്റാമിൻ എയാൽ സമ്പുഷ്ടമായ കാരറ്റ് , ഇലക്കറികൾ ,മത്തങ്ങ തുടങ്ങിയവും മുറിവുണങ്ങാൻ ഫലപ്രദം. പ്രോട്ടീൻ ലഭിക്കാൻ പാലും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ സി കൂടുതലുള്ളതിനാൽ ഓറഞ്ച് , സ്‌ട്രോബറി, തക്കാളി തുടങ്ങിയവയും കഴിക്കാം. കോഴിയിറച്ചി കഴിക്കുന്നതും മികച്ച ഫലം തരും. എന്നാൽ എണ്ണയിൽ വറുത്ത് കഴിക്കുന്നത് ഒഴിവാക്കണം. എന്നാൽ പ്രമേഹമുള്ളവർ മുറിവുണ്ടായാൽ കർശനമായും ഡോക്ടറുടെ വിദഗ്ധോപദേശം തേടേണ്ടതാണ്.