covid-vaccine

പൂനെ: കൊവിഡ് വാക്‌സിനായ കൊവീഷീൽഡിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്‌സിൻ കൊണ്ടുപോകുന്നത്. ഇന്ന് പുലർച്ചെയാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകൾക്ക് ശേഷമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആദ്യ ലോഡ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പൂനെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ഇന്ന് മാത്രം എട്ട് വിമാനങ്ങളിലായി ഡൽഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉൾപ്പടെ 13 കേന്ദ്രങ്ങളിലെത്തിക്കും. രാജ്യത്ത് ഈ മാസം പതിനാറിനാണ് കുത്തിവയ്പ്പ് ആരംഭിക്കുന്നത്.

കൊവിഷീൽഡ് വാങ്ങാൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം കരാറുണ്ടാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ നിരക്കിൽ 10 കോടി ഡോസ് വാക്സിനാണ് വാങ്ങുന്നത്. ഉ ടൻതന്നെ കൂടുതൽ വാക്‌സിനുകൾക്ക് ഓർ‌ഡർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

Maharashtra: Three trucks carrying Covishield vaccine reach Pune International Airport from Serum Institute of India's facility in the city.

From the airport, the vaccine doses will be shipped to different locations in the country.

The vaccination will start on January 16. pic.twitter.com/xYZ1m8xR87

— ANI (@ANI) January 12, 2021