donald-trump

വാഷിംഗ്ടൺ: ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ക്യൂബ ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും, ഇത് അവസാനിപ്പിക്കാൻ കാസ്‌ട്രോ സർക്കാർ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ ആവശ്യപ്പെട്ടു.

ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2015 ൽ ഹവാനയുമായി വാഷിംഗ്ടൺ നയതന്ത്ര ബന്ധം പുന:സ്ഥപിച്ചിരുന്നു. അന്നത്തെ വാഗ്ദ്ധാനങ്ങൾ പാലിക്കാൻ കൂബ തയാറായില്ലെന്നും, ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്രംപ് സർക്കാരിന്റെ വാദം.


അതേസമം ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നും റിപ്പോർട്ടുണ്ട്. ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുമ്പ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.