covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 19,51,981 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽ 1,04,79,913 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 2,13,504 പേരാണ് ചികിത്സയിലുള്ളത്. 1,51,364 പേർ മരിച്ചു. 1,01,10,710 പേർ രോഗമുക്തി നേടി. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ രണ്ട് കോടി മുപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,85,284 പേർ മരിച്ചു. ഒരു കോടി മുപ്പത്തിയാറ് ലക്ഷം പേർ സുഖം പ്രാപിച്ചു.


ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എൺപത്തിയൊന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പേർ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.