ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ നടൻ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആൽവ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രിയാണ് ആദിത്യയെ പിടികൂടിയത്. ലഹരി പാർട്ടി സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിലെ ആറാം പ്രതിയായ ആദിത്യ മാസങ്ങളായി ഒളിവിലായിരുന്നു. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ്
ആദിത്യ ആൽവ. കഴിഞ്ഞ മാസം കേസിലെ മറ്റൊരു പ്രതിയായ വിനയ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
Karnataka | In Cottonpet drugs case, the absconding accused Aditya Alva was arrested from Chennai last night: Sandeep Patil, Joint Commissioner of Police, Crime, Bengaluru
— ANI (@ANI) January 12, 2021