
ഭോപാൽ: മദ്ധ്യവയസ്‌കയായ വിധവയെ കൂട്ടബലാത്സംഗം ചെയ്തു. മദ്ധ്യപ്രദേശിലെ സിധി ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. നാല് പേർ ചേർന്നാണ് നാൽപ്പത്തഞ്ചുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയത്. പ്രതികളെ അറസ്റ്റ് ചെയ്തു.
ബലാത്സംഗത്തിന് ശേഷം ഇരുമ്പുദണ്ഡ് സ്വകാര്യ ഭാഗത്ത് കയറ്റി. ഗുരുതരമായി പരിക്കേറ്റ നാൽപ്പത്തഞ്ചുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിലെത്തിയ പ്രതികൾ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.
കേസിൽ അതിവേഗ വിചാരണ നടത്തുമെന്നും, പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഇരയുടെ കുടുംബത്തിന് ഉറപ്പുനൽകി. ഒരു നിർഭയ കൂടി എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് സ്ത്രീകൾക്കു നേരെയുള്ള അക്രമം ഇനിയും എത്ര കാലം തുടരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.