അശ്വതി: ആഗ്രഹങ്ങൾ സഫലമാകും. കലാ, കായിക മത്സരങ്ങളിൽ വിജയം. സന്താനങ്ങൾക്ക് രോഗാരിഷ്ടത ഫലം.
ഭരണി: വിവാദങ്ങളിൽ പെടാൻ സാദ്ധ്യത. ജോലിസ്ഥലത്ത് ശത്രുത. ബന്ധുസഹായം കിട്ടും.
കാർത്തിക: ആത്മവിശ്വാസവും കാര്യനിർവഹണശേഷിയും വർദ്ധിക്കും. കായികശേഷി കൂടും. പണം തികയാതെ വരും.
രോഹിണി: ബന്ധുക്കൾ സഹായിക്കും. പുണ്യപ്രവൃത്തികൾക്ക് പണം ചെലവാകും. യാത്രയ്ക്കുള്ള അവസരം.
മകയിരം: കൃഷി കാര്യങ്ങളിൽ മനസ് പതിയും. ബന്ധുക്കളിൽ നിന്നും അകലും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.
തിരുവാതിര: രാഷ്ട്രീയക്കാർക്ക് പിന്തുണ. ദാമ്പത്യബന്ധം മെച്ചപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
പുണർതം: ഔദ്യോഗികരംഗത്തുള്ളവർക്ക് മേലധികാരികളിൽ നിന്നും അനുകൂല സമീപനമുണ്ടാകും. ഉദരരോഗത്തിന് സാദ്ധ്യത. മുടങ്ങിക്കിടന്ന ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാംരഭിക്കും.
പൂയം: കടം കൊടുത്തതിൽ കുറച്ച് തുക തിരികെ കിട്ടും. ബന്ധുസംഗമം. ഉറ്റവരിൽ ചിലർക്ക് രോഗാരിഷ്ടത.
ആയില്യം: കൂട്ടുബിസിനസ് ചെയ്യുന്നവർക്ക് പരാജയം. വിശേഷ ഭക്ഷണങ്ങൾ കഴിക്കും. ബന്ധുസഹായം.
മകം: ചിലർ ശത്രുക്കളെ പോലെ പെരുമാറും. പ്രശ്നങ്ങൾക്ക് പരിഹാരം. ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകും.
പൂരം: നല്ല കാലം. ആരാധനാലയങ്ങൾ സന്ദർശിക്കും. ദന്തരോഗത്തിന് സാദ്ധ്യത.
ഉത്രം: പുതിയ സുഹൃദ് ബന്ധങ്ങൾ വന്നുചേരും. ലോട്ടറി ഭാഗ്യത്തിനുള്ള അവസരം. ഭാര്യയ്ക്ക് നല്ല കാലം.
അത്തം: പദവിയിൽ മാറ്റം. ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ വിജയിക്കും. ദീർഘദൂര യാത്രകൾ വേണ്ടി വരും.
ചിത്തിര: ശരീരത്തിൽ മുറിവ് പറ്റാൻ സാദ്ധ്യത. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കേസിൽ വിജയിക്കും.
ചോതി: വിവാദങ്ങളിൽ പെടാൻ സാദ്ധ്യത. ത്വക്ക് രോഗം അലട്ടും. സാമ്പത്തികമായി നല്ല കാലം.
വിശാഖം: കള്ളന്മാരാൽ ആപത്ത്. കർമ്മമേഖലയിൽ വിജയമുണ്ടാകും. സുഹൃത്തുക്കൾ സഹായിക്കും.
അനിഴം: സാമ്പത്തികമായി നല്ല കാലമല്ല. ബന്ധുക്കൾ സഹായിക്കും. പാദരോഗത്തിന് സാദ്ധ്യത.
തൃക്കേട്ട : അന്യർക്കായി കഠിനമായി പരിശ്രമിക്കും. ബന്ധുക്കളുമായി ശത്രുതയുണ്ടാകും. വാഹനം സ്വന്തമാക്കും.
മൂലം: നിയമജ്ഞർക്കും ശാസ്ത്രജ്ഞന്മാർക്കും പുരസ്കാരം. കലാപരമായ കഴിവ് തെളിയിക്കുന്ന കാലം. മക്കൾക്ക് നല്ല കാലമല്ല.
പൂരാടം: പിണങ്ങിയിരുന്നവർ വിരോധം മാറി തിരികെ വരും. ബന്ധുക്കൾ സഹായിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ഉത്രാടം: പകർച്ചവ്യാധികളെ കുറിച്ചുള്ള പേടി മാനസികമായി അലട്ടും. ജോലിസ്ഥലത്ത് പ്രശംസ. കലാംരംഗത്ത് മികവ് പ്രകടിപ്പിക്കും.
തിരുവോണം: വരുമാനമുണ്ടെങ്കിലും ചെലവിന് തികയാതെ വരും. അപ്രതീക്ഷിത ധനലാഭം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.
അവിട്ടം: ശത്രുക്കളിൽ നിന്നും ഉപദ്രവം നേരിടും, ത്വക്ക് രോഗത്തിന് സാദ്ധ്യത. സന്താനങ്ങൾക്ക് വിദ്യാവിജയം.
ചതയം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. എല്ലാ സംരംഭങ്ങളും നല്ല രീതിയിൽ പൂർത്തിയാക്കും.
പൂരുരുട്ടാതി: മുടങ്ങിപ്പോയ കല്യാണാലോചന വീണ്ടും തേടിയെത്തും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. ചിട്ടി, ലോൺ മുഖേന ധനം ലഭിക്കും.
ഉത്രട്ടാതി: ഗൃഹം സ്വന്തമാക്കും. പാദരോഗത്തിനുള്ള സാദ്ധ്യത. ബന്ധുക്കളുമായി ശത്രുതയുണ്ടാകും.
രേവതി: പാർട്ട്ണർഷിപ്പ് ബിസിനസിൽ വിജയം. ആരോഗ്യപരമായി നല്ല കാലമല്ല. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും.