madras-hc

ചെന്നൈ: 400 വ്യാജ സൈറ്റുകൾ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വൊഡഫോൺ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകി.

അതോടൊപ്പം സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിലെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും കോടതി നിർദേശം നൽകി. സിനിമയുടെ പ്രധാന ഭാഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.