സ്‌നേഹനിധിയായ ഭാര്യ ആശുപത്രിയിലായാൽ ഭർത്താവിന് വിഷമം കാണില്ലേ, ഏകാന്തമായ ജീവിതം അപ്പോൾ എത്ര വിരസമായിരിക്കും. കസാക്കിസ്ഥാനിൽ നിന്നുള്ള യൂറി ടോലോച്ച്‌കോ എന്ന ബോഡി ബിൽഡർ ഇത്തരമൊരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. എന്നാൽ യൂറി ഭാര്യയായി സങ്കൽപ്പിച്ച് കൂടെ കൂട്ടിയിരിക്കുന്നത് ഒരു സെക്സ് ഡോളിനെയാണ് എന്നതാണ് വിചിത്രമായ കാര്യം. കഴിഞ്ഞ നവംബർ മാസത്തിലാണ് ഇദ്ദേഹം സെക്സ് ഡോളിനെ പരസ്യമായി വിവാഹം ചെയ്തത്. കൊവിഡ് കാരണം നീണ്ട് പോയ വിവാഹം ഒടുവിൽ അടുത്ത കൂട്ടുകാരെയൊക്കെ വിളിച്ച് കൂട്ടി കെങ്കേമമായിട്ടാണ് യൂറി ആഘോഷിച്ചത്.
സന്തോഷപൂർണമായ ദാമ്പത്യ ജീവിതം മുന്നോട്ട് പോകവേ ക്രിസ്തുമസിന് ദിവസങ്ങൾക്ക് മുൻപ് യൂറിയുടെ പങ്കാളിക്ക് ചെറിയ തകരാർ സംഭവിച്ചു. ഇപ്പോൾ അറ്റകുറ്റപ്പണിയ്ക്കായി കമ്പനിയിൽ തിരിച്ച് അയച്ചിരിക്കുകയാണ് യൂറി തന്റെ പങ്കാളിയെ. യൂറിയുടെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ ഭാര്യ ആശുപത്രിയിലാണത്രേ. ഭാര്യയില്ലാത്ത ഒഴിവ്സമയം സോഷ്യൽ മീഡിയയിൽ ചിത്രങ്ങളിട്ട് ചിലവഴിക്കുകയാണ് ഈ മസിൽമാൻ ഇപ്പോൾ. ഭാര്യയില്ലാത്തപ്പോൾ മറ്റൊരു വസ്തുവിനെ ചേർത്ത് പിടിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത യൂറിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 99,000 ഫോളോവേഴ്സുള്ള യൂറിയുടെ സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടിൽ ഇതോടെ കമന്റുകളുടെ പ്രളയമായിരുന്നു. യൂറി ഭാര്യയെ ചതിക്കുകയാണോ എന്ന തരത്തിലായിരുന്നു പ്രതികരണങ്ങളേറെയും.