ടൈഗർ സിന്ദാ ഹെ, ധൂം3 ചിത്രങ്ങൾക്ക് ശേഷം കത്രിന കൈഫ് വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരുന്നു. ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് കത്രീന കൈഫ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. അന്ധാദൂൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രത്തിലാണ് കത്രീനയെത്തുന്നത്. കത്രീനയോടൊപ്പം തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അതേസമയം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'മുംബൈകറി'ലും വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഒന്നിന് പുറത്തുവിട്ടിരുന്നു. ഒരിടവേളക്ക് ശേഷം സന്തോഷ് ശിവൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുംബൈകർ '.തമിഴിൽ ഹിറ്റായ മാനഗരത്തിന്റെ റീമേക്ക് ആണ് മുംബൈകർ . സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു മാനഗരം.