നയൻതാര, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, അനു ഇമ്മാനുവേൽ എന്നിവർ തെലുങ്ക് സിനിമയിൽ തരംഗം സൃഷ്ടിക്കുന

തെലുങ്കിൽ തിളങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം നായികമാർ. മലയാളത്തിലെ ഒട്ടുമിക്ക യുവ നായികമാരും ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് തെലുങ്ക് സിനിമ മേഖലയിലും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അഭിനയത്തോടുള്ള അഭിനിവേശമാണ് തെലുങ്കിലും ഈ മലയാളി നായികമാർ തിളക്കത്തിന്റെ കാരണം. മലയാളത്തിന്റെ നയൻതാര മുതൽ അനുപമ പരമേശ്വരൻ വരെ തെലുങ്കിൽ തിരക്കുള്ള നായികമാരായി മാറിയിരിക്കുകയാണ്.ലക്ഷ്മി എന്ന ചിത്രത്തിൽ നന്ദിനിയായാണ് നയൻതാര തെലുങ്ക് സിനിമ ലോകത്തേക്ക് വരവറിയിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ തെലുങ്ക് സിനിമ പ്രേക്ഷകരുടെ മനം കവരാൻ നയൻതാരയ്ക്ക് സാധിച്ചു. ഇന്ന് തെലുങ്കിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂവുള്ള നായികമാരുടെ പട്ടികയിൽ നയൻതാരയുടെ പേര് മുൻപന്തിയിലാണ്. യോഗി ,തുളസി, സിംഹ ,ശ്രീ രാമ രാജ്യം ,അനാമിക ,ജയ് സിംഹ തുടങ്ങിയവയാണ് നയൻതാരയുടെ പ്രധാന തെലുങ്ക് ചിത്രങ്ങൾ. ഏറ്റവുമൊടുവിൽ സേ റാ നരംസിംഹ റെഡ്ഡിയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
നെനു സൈലജാ എന്ന ചിത്രത്തിൽ സൈലജയയാണ് കീർത്തി സുരേഷ് തെലുങ്കിൽ ആദ്യമായി എത്തുന്നത്. അന്യഭാഷാ സിനിമകളിലാണ് കീർത്തിയെ മലയാളികൾ കുടുതലും കണ്ടത്.നെനു ലോക്കലും , അഗ്ന്യാധാവാസി , മന്മധുടു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മഹാനടിയിൽ സാവിത്രിയായി എത്തിയ കീർത്തിയെ തേടി ദേശിയ അംഗീകാരം എത്തി. കൊവിഡ് കാലത്ത് ഒ .ടി .ടി യിൽ എത്തിയ മിസ് ഇന്ത്യയാണ് താരത്തിന്റേതായി ഏറ്റവുമൊടുവിൽ റീലീസ് ചെയ്ത തെലുങ്ക് ചിത്രം. ഗുഡ് ലക്ക് സഖി , രംഗ് ദേ , ഐന ഇഷ്ടം നൂവ് എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി തെലുങ്കിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
പ്രേമത്തിൽ മേരിയായി എത്തിയ അനുപമ പരമേശ്വരനെ പിന്നീട് മലയാളികൾ കണ്ടത് തെലുങ്ക് ചിത്രം അ ആ യിലൂടെയാണ്. സതമാനം ഭഗവതി , കൃഷ്ണർജുന യുദ്ധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ , രക്ഷാസുഡു എന്നീ തെലുങ്ക് ചിത്രങ്ങളിൽ അനുപമ തിളങ്ങി.
ഒറ്റ കണ്ണിറുക്കൽകൊണ്ട് ലോക പ്രശസ്തയായ പ്രിയ പ്രകാശ് വാര്യർ മലയാളത്തിൽ ഹിറ്റായ ഇഷ്കിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിക്കുന്നുണ്ട്. ഗോഡ്സേ എന്ന ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മിയും തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ആസിഫ് അലിയുടെ നായികയായി പകിട എന്ന ചിത്രത്തിൽ അഭിനയിച്ച മാളവിക നായർ തെലുങ്കിൽ നാഗ െെചതന്യയുടെ നായികയാകാൻ ഒരുങ്ങുകയാണ്..