indian-team
indian team

ബ്രിസ്ബേൻ : നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യൻ ടീം ബ്രിസ്ബേനിലെത്തി. ക്വാറന്റൈനിൽ കഴിയേണ്ടതില്ലെങ്കിലും ടീം ഹോട്ടലിലെ നിയന്ത്രണങ്ങളിൽ താരങ്ങൾ അസംതൃപ്തരാണ്. ഹോട്ടലിൽ മറ്റ് താമസക്കാർ ആരുമില്ലെങ്കിലും മുറിക്ക് പുറത്തേക്ക് ഇറങ്ങാനും സ്വിമ്മിംഗ് പൂളും ജിംനേഷ്യവും ഉപയോഗിക്കാനും നിയന്ത്രണമുണ്ട്. റൂം സർവീസിന് ആളില്ലാത്തതിനാൽ കിടക്ക വിരിക്കുക,ബാത്ത്റൂം വൃത്തിയാക്കുക തുടങ്ങിയവയൊക്കെ താരങ്ങൾതന്നെ ചെയ്യേണ്ടിവരുന്നു. അടുത്തുള്ള ഒരു ഇന്ത്യൻ റസ്റ്റൊറന്റിൽ നിന്ന് എത്തിക്കുന്ന ഭക്ഷണം റൂമിന്റെ വാതിൽക്കൽ വച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.