ദുബായ് : സിഡ്നി ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും നേടിയ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്ത് ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ വിരാട് കൊഹ്‌ലിയെ മറികടന്ന് രണ്ടാമതെത്തി. ആദ്യ ടെസ്റ്റിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് വിരാട്.
919 പോയിന്റുമായി ന്യൂസിലാൻഡ് നായകൻ കേൻ വില്യംസണാണ് ഒന്നാം റാങ്കിംഗിൽ. സ്മിത്തിന് 900 പോയിന്റും വിരാടിന് 870 പോയിന്റുമാണുള്ളത്. അജിങ്ക്യ രഹാനെ,ചേതേശ്വർ പുജാര എന്നിവർ ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. റിഷഭ് പന്ത് 19 പടവുകൾ ഉയർന്ന് 26-ാം സ്ഥാനത്തെത്തി.