maleshya

ക്വാ​ലാ​ലം​പു​ർ: കൊവിഡ് വ്യാപനം തടയാൻ മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യൻ രാജാവ് അൽ- സുൽത്താൻ അബ്ദുള്ളയാണ് ഒരുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊ​വി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നും സാദ്ധ്യ​ത​യു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ൻ യാ​സി​ൻ രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി​യി​ലാ​യ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ല​നി​റുത്താനാണ് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ആരോപണമുണ്ട്. എന്നാൽ പ്രധാനമന്ത്രിക്കു കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്ര​ഖ്യാ​പ​ന​ത്തോ​ടെ ​മലേ​ഷ്യ​യി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നത്തിനും താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.