bahrain

ദോഹ: സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുളള വ്യോമ വിലക്കു നീക്കി. ശനിയാഴ്ച യു.എ.ഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല. അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ – സൗദി വിമാനങ്ങൾ ഇന്നലെ പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ ഈജിപ്ത് വിമാനങ്ങളും സർവീസ് തുടങ്ങും. 2017 ജൂൺ 5നു ഖത്തറിനെതിരെ സൗദി, യു.എ.ഇ,ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കഴിഞ്ഞയാഴ്ചയാണു പിൻവലിച്ചത്.