rahul

ചെന്നൈ: പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി മധുര ആവണിയാപുരത്ത് നടക്കുന്ന ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി വ്യാഴാഴ്ച തമിഴ്നാട്ടിലെത്തും. കർഷകരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് രാഹുൽ എത്തുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അളഗിരി അവകാശപ്പെട്ടു. രാഹുലിന്റെ സന്ദർശനം കർഷകർക്കും തമിഴ് സംസ്‌കാരത്തിനും ആദരവ് നൽകുന്നതായിരിക്കും. അന്നേദിവസം രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലൊന്നും പങ്കെടുക്കില്ലെന്നും അളഗിരി വ്യക്തമാക്കി.

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഹുൽ എത്തുന്നത് ' രാഹുലിന്റെ തമിഴ് വണക്കം' എന്ന പേരിൽ വലിയ ആഘോഷമാക്കി മാറ്റാനാണ് തീരുമാനം. വ്യാഴാഴ്ച മധുരയിലെത്തുന്ന രാഹുൽ നാല് മണിക്കൂർ ക്ഷേത്ര നഗരത്തിൽ ചെലവഴിക്കും.